ലഖ്‌നൗ: മധ്യപ്രദേശ് ഗവർണർ ലാല്‍ജി ടാൻഡണിന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡാൻറ്റ ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെയാണ് ഗവർണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനെ തുടർന്ന് ഗവർണർ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റർ സഹായത്തോടെയാണ് തുടരുന്നതെന്ന് മെഡാൻറ്റ ആശുപത്രി ഡയറക്ടർ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. മികച്ച ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് ഗവർണർ ലാല്‍ജി ടാൻഡന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല - മധ്യപ്രദേശ് ഗവർണർ ലാല്‍ജി ടാൻഡൺ
വെന്‍റിലേറ്റർ സഹായം തുടരുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു