ശിവപുരി: മധ്യപ്രദേശിലെ കൊവിഡ് രോഗം മാറിയവര്‍ക്കും സാമൂഹിക അകല്‍ച്ച നേരിടേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ രോഗത്തെ അതിജീവിച്ചയാളും കുടുംബവും തന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തുമെന്ന് ഭയന്ന് സംസ്ഥാനം വിട്ടു. അയല്‍ക്കാരും ബന്ധുക്കളും തങ്ങളെ ഒറ്റപ്പെടുത്തുമെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.
തങ്ങളുടെ വീട്ടില്‍ പച്ചക്കറി, പാല്‍ എന്നിവര്‍ പോലും എത്താന്‍ അയല്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് രോഗം മാറിയ ഒരാളുടെ പിതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇത്തരം രോഗം വന്നയാളുകള്‍ക്ക് സാമൂഹിക അയിത്തം കല്‍പ്പിക്കുന്ന രീതി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.