സത്‌ന : ലോക്ക് ഡൗൺ സമയത്ത് ജലപ്രതിസന്ധി നേരിടാൻ കിണർ കുഴിച്ച് മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ നിന്നുള്ള ആദിവാസി ദമ്പതികൾ.മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ബാർഹ മ്വാൻ നിവാസികളായ ഛോട്ടു മവാസിയും ഭാര്യ രാജ്‌ലാലി മാവാസിയുമാണ് യന്ത്രസാമഗ്രികളില്ലാതെ കിണർ കുഴിച്ചത്. കിണർ കുഴിക്കാൻ 20 ദിവസത്തിലധികം സമയമെടുത്തതായി ദമ്പതികൾ പറഞ്ഞു. കിണറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ കൃഷിചെയ്യാനും തുടങ്ങിയിട്ടുണ്ട്.
പ്രാദേശിക ബിജെപി എംപി ഗണേഷ് സിംഗ് ഗ്രാമം സന്ദർശിക്കുകയും കിണർ വീതികൂട്ടാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഈ ആദിവാസി ദമ്പതികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ബാർഹ മവാൻ ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി .