ഭോപാൽ: മധ്യപ്രദേശില്‍ പൊലീസ് കോൺസ്റ്റബിളിനെ ട്രാക്ടർ ഇടിച്ച് കൊലപ്പെടുത്തി. കോൺസ്റ്റബിൾ പ്രബാൽ പ്രതാപ് സിങ്ങാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. കേസില്‍ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്നയിലെ പാത്ര പ്രദേശത്ത് ഡീസൽ വിൽപ്പനയിൽ കരിച്ചന്ത നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ട്രാക്ടർ ഇടിച്ച് കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാൻ സഹായിച്ചവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി എസ്‌പി റിയാസ് ഇക്ബാൽ പറഞ്ഞു. എന്നാൽ റോഡപകടത്തിലാണ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതെന്ന് പറഞ്ഞ നയാഗോൺ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ആശിഷ് ധർവേയെ സസ്‌പെൻഡ് ചെയ്തു. പ്രതികളെ പിടികൂടാൻ നാല് പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്‌പി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മധ്യപ്രദേശില്‍ പൊലീസ് കോൺസ്റ്റബിളിനെ ട്രാക്ടർ ഇടിച്ച് കൊലപ്പെടുത്തി - Madhya Pradesh
കോൺസ്റ്റബിൾ പ്രബാൽ പ്രതാപ് സിങ്ങാണ് മരിച്ചത്. തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു