ന്യൂഡൽഹി: മധ്യപ്രദേശ് രാഷ്‌ട്രീയം കലുഷിതമായിരിക്കെ എംഎല്‍എമാരെ ഡല്‍ഹിയില്‍ എത്തിച്ച് ബിജെപി. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി എംഎൽഎമാരുടെ ഡൽഹി സന്ദർശനം. എന്നാൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നും എംഎല്‍എമാർ രണ്ട് ദിവസം ഡൽഹിയിൽ തുടരുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു. അതേ സമയം കോൺഗ്രസ് നേതാക്കളായ സഞ്ജൻ സിംഗ് വർമ്മ, ഗോവിന്ദ് സിങ്ങ് ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 18 കോണ്‍ഗ്രസ് എംഎല്‍എമാർ കർണാടകയില്‍ ഉണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തില്‍ അവരെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ ബംഗളൂരു സന്ദർശനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം 18 എംഎല്‍എമാരെ കാണാനില്ലെന്ന വാർത്തകൾക്ക് ശേഷമാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. പിന്നാലെ ഇടഞ്ഞുനിന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതോടെയാണ് മധ്യപ്രദേശ് ഭരണം കോണ്‍ഗ്രസിന് തലവേദനയായി മാറി.
മധ്യപ്രദേശ് പ്രതിസന്ധി; നിർണായക നീക്കവുമായി ബിജെപി
അതേസമയം ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നും രണ്ട് ദിവസം ഡൽഹിയിൽ തുടരുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു