അസമിലെ ബിസ്വാനന്ദില്‍ ബീഫ് വില്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം വൃദ്ധനെ ആക്രമിച്ചു. 68 വയസ്സുകാരനായ ഷൗക്കത്തലിയാണ് മര്‍ദനത്തിനിരയായത്. 35 വര്‍ഷത്തോളമായി ബിസ്വാനന്ദില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു ഇദ്ദേഹം. മര്‍ദനത്തിന്‍റ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 'നിങ്ങള്‍ ബംഗ്ലാദേശുകാരനാണോ, നിങ്ങള്‍ക്ക് ബീഫ് കൈവശം വയ്ക്കാനും വില്‍ക്കാനും ലൈന്‍സന്‍സ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ആള്‍ക്കൂട്ടം ഇയാളെ വളഞ്ഞത്. കൂടാതെ നിര്‍ബന്ധിച്ച് പന്നി മാംസം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ഷൗക്കത്തലിയുടെ ബന്ധു നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി കഛാര്‍ പൊലീസ് സൂപ്രണ്ട് രാകേഷ് റോഷന്‍ പറഞ്ഞു.
ബീഫ് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വൃദ്ധനെ ആക്രമിച്ചു - ബിസ്വാനന്ദില്‍
നിങ്ങള്‍ ബംഗ്ലാദേശുകാരനാണോ, നിങ്ങള്‍ക്ക് ബീഫ് കൈവശം വയ്ക്കാനും വില്‍ക്കാനും ലൈന്‍സന്‍സ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ആള്‍ക്കൂട്ടം ഇയാളെ വളഞ്ഞത്.