ETV Bharat / bharat

ലവ് ജിഹാദ് സാമൂഹിക ഐക്യം തകര്‍ക്കുന്ന കാൻസര്‍: ഗിരിരാജ് സിംഗ് - കാൻസര്‍

ലവ് ജിഹാദ് ഇന്ന് സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന ഒരു ക്യാൻസറിന്‍റെ രൂപമായി മാറിയെന്നും പല സംസ്ഥാനങ്ങളും ഇതിനെതിരെ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്നും അതിനാൽ ബിഹാറിലും നിയമം നടപ്പിലാക്കണമെന്നും കേന്ദ്രമന്ത്രി ഗിരാജ് സിംഗ് പറഞ്ഞു.

Love jihad has become a cancer for social harmony: Giriraj Singh  Love jihad  cancer for social harmony  Giriraj Singh  ലവ് ജിഹാദ് സാമൂഹിക ഐക്യം സകര്‍ക്കുന്ന കാൻസര്‍: ഗിരിരാജ് സിംഗ്  ലവ് ജിഹാദ്  കാൻസര്‍  ഗിരിരാജ് സിംഗ്
ലവ് ജിഹാദ് സാമൂഹിക ഐക്യം സകര്‍ക്കുന്ന കാൻസര്‍: ഗിരിരാജ് സിംഗ്
author img

By

Published : Nov 21, 2020, 8:58 PM IST

ബെഗുസരൈ: ലവ് ജിഹാദ് ഇന്ന് സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന ഒരു ക്യാൻസറിന്‍റെ രൂപമായി മാറിയെന്ന് കേന്ദ്രമന്ത്രി ഗിരാജ് സിംഗ് . പല സംസ്ഥാനങ്ങളും ഇതിനെതിരെ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്നും അതിനാൽ ബിഹാറിലും നിയമം നടപ്പിലാക്കണമെന്നും ഗിരാജ് സിംഗ് പറഞ്ഞു. വർഗീയത എന്ന് വിളിക്കാതെ ബിഹാറും സാമൂഹിക ഐക്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ അപര്യാപ്തതകൾ മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന സർക്കാരുകൾ ലവ് ജിഹാദ് പോലുള്ള വിഷയങ്ങളിൽ നിയമങ്ങൾ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ആക്ഷേപിച്ച് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. ലവ് ജിഹാദിനെയും നിർബന്ധിത മതപരിവർത്തനത്തെയും തടയാൻ കർശനമായ നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ലവ് ജിഹാദിനെതിരെ സംസ്ഥാനത്തിന് ഉടൻ നിയമമുണ്ടാകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന മധ്യപ്രദേശിലെ ബിജെപി സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.