ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാൻ ഭീ, ജഹാൻ ഭീ പദ്ധതിയെ സ്വാഗതം ചെയ്ത് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. സര്‍ക്കാര്‍ ഇത്തരം നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സന്തോഷമുണ്ട്. രാജ്യത്ത് ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത്. പദ്ധതി പാവങ്ങളുടെ കൈകളില്‍ പണം എത്തിക്കാനാന്‍ സഹായിക്കുമെന്ന് ചിദംബരം പറഞ്ഞു.
ഇത് ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുടെ അഭിപ്രായം മാനിച്ചാണ് ലോക് ഡൗണ്‍ രണ്ട് ആഴ്ച്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിമാര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 21 ദിസവത്തെ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും.
എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7447 യായി. 273 പേര്‍ മരിച്ചു.