ETV Bharat / bharat

പള്ളിയിൽ കൂട്ട പ്രാർഥന നടത്തിയ 28 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്‌തു - eid prayer at mosque

ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ ലംഘിച്ച്, ഈദ് ദിനത്തിൽ പള്ളിയിൽ കൂട്ട പ്രാർഥന നടത്തിയ സംഭവത്തില്‍ 28 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാക്കിയുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്

Lockdown violation  Auraiya news  Mosque gathering  Eid gathering  Uttar Pradesh  Covid-19  ലക്‌നൗ കൊറോണ  കൊവിഡ് 19  ഉത്തർപ്രദേശ്  ഔരയ്യ ജില്ല  കൂട്ടം ചേർന്ന് പ്രാർഥന  അജിത്‌മൽ  സംസ്ഥാന ആരോഗ്യ വകുപ്പ്  പള്ളിയിൽ ലോക്ക് ഡൗൺ  ഈദ് ദിനം  eid prayer at mosque  lock down luknow
പള്ളിയിൽ കൂട്ട പ്രാർഥന നടത്തിയ 28 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്‌തു
author img

By

Published : May 25, 2020, 4:21 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഔരയ്യ ജില്ലയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൂട്ടം ചേർന്ന് പ്രാർഥന നടത്തിയ 28 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈദ് പ്രമാണിച്ച് അജിത്‌മൽ അധികാരപരിധിയിൽ വരുന്ന ഒരു പള്ളിയിൽ ഒത്തുകൂടി പ്രാർഥന നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊവിഡ് ജാഗ്രതാ നിർദേശം പാലിക്കാതെ ആളുകൾ പള്ളിയിൽ ഒത്തുകൂടിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഔരയ്യ എസ്‌പി അജിത്‌മൽ സ്റ്റേഷൻ ഓഫീസറോട് സംഭവസ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ, പ്രാർഥനാ ചടങ്ങിന് 35ഓളം ആളുകൾ തടിച്ചുകൂടിയതായും ഇതിൽ 15 വയസിന് താഴെ വരുന്ന 12 കുട്ടികൾ ഉണ്ടായിരുന്നതായും പ്രദേശവാസികൾ വ്യക്തമാക്കി. ഇവരെ പിടികൂടാനും പൊലീസ് തെരച്ചിൽ തുടരുകയാണ്. മാർച്ച് 24നാണ് കേന്ദ്ര സർക്കാർ കൊവിഡ് വ്യാപനം തടയാനായി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചുപൂട്ടാൻ നിർദേശിച്ചത്. യുപിയിൽ 6,017 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 158 രോഗികൾ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.