മുംബൈ: ലോക്‌ഡൗൺ സമയത്ത് ആളുകളെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ ക്യാമറ സ്ഥാപിച്ച് മഹാരാഷ്ട്ര പൊലീസ്. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവരെ നിരീക്ഷിക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. മെയിൻ റോഡുകൾ ഒഴിവാക്കി മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് പുറത്തു കടക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പൊലീസ് സൂപ്രണ്ട് മോക്ഷം ഷാ പാട്ടീൽ പറഞ്ഞു. ആളുകൾ പൊതുവഴിയിലൂടെ സഞ്ചരിക്കുന്നത് തടയാനായി റോഡുകളും മറ്റ് പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. ചില ആളുകൾക്ക് ക്യാമറ പ്രവർത്തിക്കുന്ന വിവരം അറിയാവുന്നതു കൊണ്ട് അവർ പുറത്തിറങ്ങില്ലെന്നും മോക്ഷം ഷാ പറഞ്ഞു. മൂന്ന് ദിവസത്തോളമായി ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മൂലം ആളുകള്‍ പുറത്ത് ഇറങ്ങുന്നത് വളരെ കുറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ലോക്‌ഡൗൺ: ആളുകൾ പുറത്തേക്ക് പോകുന്നത് തടയാൻ പൊലീസ് ഡ്രോൺ - drones
കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവരെ നിരീക്ഷിക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്