ETV Bharat / bharat

ലോക്ക് ഡൗണിൽ 1.05 കോടി ആളുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദുരിതമനുഭവിക്കുന്ന സംരംഭകർ, വിദ്യാർഥികൾ, പത്രപ്രവർത്തകർ എന്നിവരുമായും, വീഡിയോ കോൺഫറൻസ്, ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ന്യൂസ് ചാനലുകൾ എന്നിവയിലൂടെ ഇന്ത്യയിലുടനീളമുള്ള നിരവധി ട്രേഡ് അസോസിയേഷനുകളുമായും ഗഡ്കരി ആശയവിനിമയം നടത്തി.

Nitin Gadkari  lockdown  MSME  video conferencing  നാഗ്പൂർ  മഹാരാഷ്ട്ര  Lockdown  ലോക്ക് ഡൗൺ
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
author img

By

Published : Apr 27, 2020, 7:51 AM IST

നാഗ്പൂർ (മഹാരാഷ്ട്ര): ലോക്ക് ഡൗൺ കാലയളവിൽ വിവിധ മേഖലകളിൽ നിന്നുള്ള 1.05 കോടി ആളുകളുമായി വീഡിയോ കോൺഫറൻസിംഗിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സംവദിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്ക് ഡൗണിനെക്കുറിച്ചുള്ള ആളുകളുടെ ആശങ്കകളും നിർദ്ദേശങ്ങളും അദ്ദേഹം ചർച്ച ചെയ്യുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തുവെന്ന് റോഡ് ഗതാഗത ഓഫീസd പ്രസ്താവനയിൽ പറഞ്ഞു.

നാഗ്പൂർ എംപിയുമായി വീഡിയോ ലിങ്ക് വഴി നേരിട്ടോ അല്ലാതെയോ സംവദിച്ചവരിൽ ദുരിതമനുഭവിക്കുന്ന സംരംഭകർ, വിദ്യാർഥികൾ, പത്രപ്രവർത്തകർ എന്നിവരും ഉൾപ്പെടുന്നു. വീഡിയോ കോൺഫറൻസ്, ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ന്യൂസ് ചാനലുകൾ എന്നിവയിലൂടെ ഇന്ത്യയിലുടനീളമുള്ള നിരവധി ട്രേഡ് അസോസിയേഷനുകളുമായും ഗഡ്കരി ആശയവിനിമയം നടത്തി.

ഫിക്കി, എസ്എംഇ, പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ്, എ ഐ പി എം എ, ഭാരതശിക്ഷൻ മണ്ഡൽ, യംഗ് പ്രസിഡന്‍റ് അസോസിയേഷൻ, മഹാരാഷ്ട്ര സാമ്പത്തിക വികസന സമിതി, അസ്കോം, സിഇഒ ക്ലബ് ഓഫ് ഇന്ത്യ, ഭാരത് ചേംബർ ഓഫ് കൊമേഴ്‌സ്, ക്രെഡായ് മുംബൈ തുടങ്ങിയവയുമായും ഗഡ്കരി ആശയവിനിമയം നടത്തി. സംരംഭകരുടെ ആശങ്കകൾ കേട്ട മന്ത്രി നിർദ്ദേശങ്ങൾ രേഖപ്പെടുത്തുകയും ധന, വാണിജ്യ, റെയിൽവേ വകുപ്പുകളുമായി ചർച്ച ചെയ്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു.

പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ മുന്നോട്ട് പോകാമെന്ന് സംരംഭകര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഗഡ്കരി നിര്‍ദേശം നൽകുകയും ഇറക്കുമതി കുറയ്ക്കാനും ഗുണനിലവാരമുള്ള ഉൽപാദനത്തോടൊപ്പം കയറ്റുമതി വർദ്ധിപ്പിക്കാനും നിര്‍ദേശിച്ചു. വെല്ലുവിളിയെ നേരിടാൻ കേന്ദ്രസർക്കാരിന്‍റെ എല്ലാ സഹായ സഹായങ്ങളും അദ്ദേഹം ഉറപ്പ് നൽകി.

ഞായറാഴ്ച വൈകുന്നേരം ലോകമെമ്പാടുമുള്ള 43 പ്രശസ്ത സർവകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുമായും മന്ത്രി സംവദിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.