ജയ്‌പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ വെട്ടുകിളികളെ തുരത്താൻ പടക്കം പൊട്ടിച്ചും പാത്രങ്ങൾ എറിഞ്ഞും ഗ്രാമീണര്‍. ചോപ്ര ബാരി, ഗംഗശങ്കർ, ബിക്കാനീർ, ജന്ത പ്യാവ് പ്രദേശങ്ങളിൽ വെട്ടുകിളികൾ എത്തിയതിനെ തുടർന്നാണ് സംഭവം. ഇവ വിളകളും കൃഷികളും നശിപ്പിക്കാൻ ആരംഭിച്ചതോടെ പ്രദേശവാസികൾ കയ്യിൽ കിട്ടുന്നതെല്ലാം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് കൗൺസിലർ രാം ദയാൽ പഞ്ചാരിയ പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള വെട്ടുകിളികൾ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രവേശിച്ചു. ഇവിടങ്ങളിൽ പരുത്തി വിളകളും പച്ചക്കറി കൃഷികളും ഭീഷണിയിലാണ്. രാജസ്ഥാൻ ആണ് വെട്ടുക്കിളികളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമെന്ന് വനം പരിസ്ഥിതി മന്ത്രാലയ വക്താവ് അറിയിച്ചു. 'മരുഭൂമി വെട്ടുക്കിളി'യും വെട്ടുകിളി വർഗത്തിൽ ഉൾപ്പെടുന്നവയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിനാണ് ഇവ ഭീഷണിയാകുന്നത്.
രാജസ്ഥാനിൽ വെട്ടുകിളികൾക്ക് നേരെ ആക്രമണം നടത്തി ഗ്രാമീണര്‍
വെട്ടുകിളികൾ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രവേശിച്ചു. ഇവിടങ്ങളിൽ പരുത്തി, പച്ചക്കറി വിളകള്‍ ഭീഷണിയിലാണ്