ETV Bharat / bharat

ലോൺ മൊറട്ടോറിയം; തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

author img

By

Published : Apr 10, 2020, 11:04 PM IST

സോഷ്യൽ മീഡിയ, ഇ-മെയിൽ, ഫോൺ കോളുകൾ അല്ലെങ്കിൽ എസ്എംഎസ് വഴിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത്

Loan moratorium  Banks ask customers to be cautious against frauds  frauds in India  banking frauds  banking sector in India  business news  frauds  ലോൺ മൊറട്ടോറിയം  തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ
ലോൺ മൊറട്ടോറിയം

കൊൽക്കത്ത: കൊവിഡിനെ തുടർന്ന് വിവിധ ബാങ്കുകൾ ഏർപ്പെടുത്തിയ മൂന്ന് മാസത്തെ വായ്പ തിരിച്ചടവ് മൊറട്ടോറിയം ഓഫർ തട്ടിപ്പുകാർ പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ബാങ്കുകളുടെ ഉദ്യോഗസ്ഥരായി നടിച്ച് സൈബർ കുറ്റവാളികൾ വായ്പയെടുക്കുന്നവരെ സമീപിക്കുന്നുണ്ടെന്നും അക്കൗണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുകയും മൊറട്ടോറിയം പദ്ധതി ലഭ്യമാക്കുന്നതിന് സഹായം വാഗ്ദാനം ചെയ്യുന്നുവെന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് അറിയിപ്പ്.

സോഷ്യൽ മീഡിയ, ഇ-മെയിൽ, ഫോൺ കോളുകൾ അല്ലെങ്കിൽ എസ്എംഎസ് വഴിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത്. ഇഎംഐ മൊറട്ടോറിയവുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന് ബാങ്കിങ് വിവരങ്ങൾ പരിരക്ഷിക്കാൻ ആക്‌സിസ് ബാങ്കും ഉപഭോക്താക്കളോട് അഭ്യർഥിച്ചു. സൈബർ കുറ്റവാളികളുടെ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഐസിഐസിഐ ബാങ്കും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.