ബെംഗളൂരു: ബിജെപി മുൻ എംഎൽഎ ഡി.വജ്ജൽ വെടിയുണ്ടകളുമായി വിമാനത്താവളത്തിൽ പിടിയിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നെത്തിയ വജ്ജലിന്‍റെ ഹാൻഡ് ബാഗ് സ്കാൻ ചെയ്യുന്നതിനിടെയാണ് 16 വെടിയുണ്ടകൾ കണ്ടെടുത്തത്. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു വിമാനത്താവള പൊലീസിനു കൈമാറി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് ഉണ്ടെന്ന് കണ്ടെത്തിയതോടെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു.