പട്‌ന: ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷമായി. നേപ്പാളിൽ നിന്ന് കരകവിഞ്ഞൊഴുകുന്ന നദികളിൽ നിന്നുള്ള വെള്ളം ബിഹാറിന്‍റെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങാൻ കാരണമായി. 16 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. ദുരിതബാധിതരുടെ എണ്ണം 66.60 ലക്ഷമായി ഉയർന്നു. വടക്കൻ ബിഹാറിലെ ദുരിതബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സർവേ നടത്തി. ദർബംഗ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. വെള്ളപ്പൊക്കത്തിൽ 19 പേർക്കാണ് ജീവൻ നഷ്ടമായത്. 1,165 പഞ്ചായത്തുക്കളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 4.80 ലക്ഷം ആളുകൾ പലായനം ചെയ്തു. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത് ദർഭംഗ ജില്ലയിലാണ്. 18.71 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും ഏഴ് പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷമായി - 16 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു
16 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. ദുരിതബാധിതരുടെ എണ്ണം 66.60 ലക്ഷമായി ഉയർന്നു.