കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്ക്. ജര്‍ഗാരം ജില്ലയിലെ ആളുകള്‍ക്കാണ് തിങ്കളാഴ്‌ച ഇടിമിന്നലേറ്റത്. ജില്ലയില്‍ വിവിധ പ്രദേശങ്ങളിള്‍ തിങ്കളാഴ്‌ച ഉച്ചയോടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ജമ്പാനി, ബെലിയബേര എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഗോപീബല്ലാപൂരില്‍ നിന്ന് ഒരാളുമാണ് മരിച്ചത്. ജമ്പാനിയിലെ പരിഹതി ഗ്രാമത്തില്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്‌തിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സമീപത്തായുള്ള നെല്‍പാടങ്ങളില്‍ ജോലി ചെയ്‌തിരുന്ന 14 കര്‍ഷകര്‍ക്കും ഇടിമിന്നലില്‍ പരിക്കേറ്റു. ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ക്കും ഇടിമിന്നലേല്‍ക്കുകയും ഒരാള്‍ മരിക്കുകയും രണ്ട് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ബെലിയബാരയിലെ ദാംങ്കരി ഗ്രാമത്തില്‍ നെല്‍പ്പാടത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്‌ത്രീകളാണ് ഇടിമിന്നലേറ്റ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഗോപീബല്ലാപൂരിലെ മഹൂളി ഗ്രാമത്തിലെ 48 കാരനായ കൃഷിക്കാരനാണ് വയലിലേക്ക് പോവുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. പരിക്കേറ്റ എല്ലാവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.