ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നതിന് മുമ്പ് ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ നമ്മുടെ രാജ്യത്തും ലഭ്യമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യ തീർച്ചയായും മറ്റ് രാജ്യങ്ങളെ സഹായിക്കണമെന്നും അതേസമയം, ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാണോയെന്ന് പരിശോധിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
-
Friendship isn’t about retaliation. India must help all nations in their hour of need but lifesaving medicines should be made available to Indians in ample quantities first.
— Rahul Gandhi (@RahulGandhi) April 7, 2020 " class="align-text-top noRightClick twitterSection" data="
">Friendship isn’t about retaliation. India must help all nations in their hour of need but lifesaving medicines should be made available to Indians in ample quantities first.
— Rahul Gandhi (@RahulGandhi) April 7, 2020Friendship isn’t about retaliation. India must help all nations in their hour of need but lifesaving medicines should be made available to Indians in ample quantities first.
— Rahul Gandhi (@RahulGandhi) April 7, 2020
മലേറിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ. കൊവിഡ് ചികിത്സയിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അണുബാധയിൽ നിന്നും തടയുന്നതിന് ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം മരുന്നിന്‍റെ കയറ്റുമതി ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ശ്രീലങ്ക, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങൾ മരുന്ന് കയറ്റുമതി ചെയ്യണമെന്ന ആവശ്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.