ന്യൂഡൽഹി: ലോക്‌ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സീനിയർ അഡ്വക്കേറ്റ് ദിനേശ് കെ.ഗോസ്വാമി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്ക് കത്തെഴുതി. വേനൽക്കാലമായതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളും താൽക്കാലികമായി നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് കേസുകളുടെ എണ്ണം 5000 കടന്നതായും ഇതുവരെ 149 പേർ മരണമടഞ്ഞതായും ഗോസ്വാമി തന്‍റെ കത്തിലൂടെ പറഞ്ഞു. സ്ഥാപനങ്ങൾ, വിപണികൾ, പൊതുഗതാഗതം തുടങ്ങിയവയുടെ പ്രവർത്തനം ഏപ്രിൽ 30ന് മുമ്പ് തുടങ്ങുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് - കൊവിഡ് 19
ലോക്‌ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സീനിയർ അഡ്വക്കേറ്റ് ദിനേശ് കെ.ഗോസ്വാമി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്ക് കത്തെഴുതി. വേനൽക്കാലമായതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളും താൽക്കാലികമായി നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.