ബെംഗളൂരു: കൊറോണ വൈറസിനൊപ്പം ജീവിക്കാൻ രാജ്യത്തെ ജനങ്ങൾ പഠിക്കേണ്ടിവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അതല്ലാതെ നമുക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബു ജഗ്‌ജിവൻ റാമിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. കൊവിഡിനെതിരെ പോരാടാൻ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സ്വയം സംരക്ഷണം ഒരുക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് 23,474 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 372 പേർ രോഗം ബാധിച്ച് മരിച്ചു.