മുംബൈ: ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ഏഴാമത് ചരമവാര്‍ഷികദിനത്തില്‍ പ്രണാമം അര്‍പ്പിച്ച് നേതാക്കൾ. മഹാരാഷ്‌ട്രയുടെ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ ബാല്‍ താക്കറെക്ക് പ്രണാമം അര്‍പ്പിച്ചു. ശിവസേന അധ്യക്ഷനും മകനുമായ ഉദ്ധവ് താക്കറെ, കൊച്ചുമകന്‍ ആദിത്യ താക്കറെ മറ്റ് നേതാക്കളായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത് എന്നിവര്‍ ശിവാജി പാര്‍ക്കിലെ താക്കറെയുടെ ഓര്‍മ കൂടീരത്തിലെത്തി പുഷ്‌പചക്രം അര്‍പ്പിച്ചു. 2012 നവംബര്‍ പതിനേഴിനായിരുന്നു ഹൃദയാഘാതം മൂലം താക്കറെ അന്തരിച്ചത്.
-
आमचे प्रेरणास्थान, हिंदूहृदयसम्राट माननीय बाळासाहेब ठाकरे यांना स्मृतिदिनी शत शत प्रणाम ! pic.twitter.com/8DG9Deyydk
— Devendra Fadnavis (@Dev_Fadnavis) November 17, 2019 " class="align-text-top noRightClick twitterSection" data="
">आमचे प्रेरणास्थान, हिंदूहृदयसम्राट माननीय बाळासाहेब ठाकरे यांना स्मृतिदिनी शत शत प्रणाम ! pic.twitter.com/8DG9Deyydk
— Devendra Fadnavis (@Dev_Fadnavis) November 17, 2019आमचे प्रेरणास्थान, हिंदूहृदयसम्राट माननीय बाळासाहेब ठाकरे यांना स्मृतिदिनी शत शत प्रणाम ! pic.twitter.com/8DG9Deyydk
— Devendra Fadnavis (@Dev_Fadnavis) November 17, 2019
1926 ജനുവരി 23 ന് പൂനെയില്‍ ജനിച്ച താക്കറെ ഇംഗ്ലീഷ് ഭാഷാപത്രമായിരുന്ന 'ദി ഫ്രീ പ്രസ് ജേണലി'ലൂടെ കാര്‍ട്ടൂണിസ്റ്റായാണ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ജോലി ഉപേക്ഷിച്ച് 1966 ല്‍ ശിവസേന സ്ഥാപിക്കുകയും രാഷ്‌ട്രീയജീവിതത്തിലേക്ക് കടക്കുകയും ചെയ്‌തു. മറാത്ത ഭാഷാ ദിനപത്രമായ 'സാമ്‌ന'യുടെ സ്ഥാപകന്‍ കൂടിയാണ് താക്കറെ.