ന്യൂഡൽഹി:ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ദിവസം ജനങ്ങൾക്ക് ആശംസ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഫലം ഇച്ഛിക്കാതെ കർമം ചെയ്യാനാണ് ശ്രീകൃഷ്‌ണൻ നമ്മെ പഠിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. എല്ലാവരുടേയും ജീവിതത്തിൽ ജന്മാഷ്‌ടമി സന്തോഷം പകരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ജന്മാഷ്ടമി ആശംസ നേര്‍ന്നു. ഭഗവാൻ ശ്രീകൃഷ്‌ണന്‍റെ അനുഗ്രഹത്താൽ എല്ലാവർക്കും നന്മവരട്ടെ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അബുദാബി സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി.