ETV Bharat / bharat

ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച നീണ്ടത് 15 മണിക്കൂർ

ഗാൽവാൻ സംഘർഷത്തിന് ശേഷം നിരവധി തവണ ഉന്നതതല ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

Ladakh standoff  India  China Corps Commanders talks  Corps Commanders talks last for 15 hrs  9th round of India  China talk  ലേ  ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച  ഒമ്പതാം വട്ട കമാൻഡർ തല ചർച്ച
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച നീണ്ടത് 15 മണിക്കൂർ
author img

By

Published : Jan 25, 2021, 9:32 AM IST

ലേ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വിഷയങ്ങളിലെ കോർപ്സ് കമാൻഡർ തല ചർച്ച അവസാനിച്ചു. ഞായറാഴ്ച പതിനൊന്ന് മണിയോടെ ആരംഭിച്ച ചർച്ച തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. പതിനഞ്ച് മണിക്കൂറാണ് ചർച്ച് നീട്ട് നിന്നത്. കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിന് എതിർവശത്തുള്ള ചൈനീസ് മേഖലയായ മോൾഡോവിലാണ് ഒമ്പതാം ഘട്ട നടന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. കഴിഞ്ഞ വർഷം മെയ് മുതൽ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഗാൽവാൻ സംഘർഷത്തിന് ശേഷം നിരവധി തവണ ഉന്നതതല ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

കൂടുതൽ വായിക്കാൻ:അതിർത്തി വിഷയങ്ങളിൽ ഇന്ത്യ- ചൈന ചർച്ച ആരംഭിച്ചു

ഓഗസ്റ്റ് 29, 30 തീയതികളിൽ പാങ്കോംഗ് തടാകത്തിനോട് ചേർന്ന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തുന്നതിൽ ചൈന പരാജയപ്പെട്ടതിനെ തുടർന്ന് കിഴക്കൻ ലഡാക്കിലെ സ്ഥിതി വഷളായിരുന്നു. പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ തീരത്ത് ഇന്ത്യ നിരവധി തന്ത്രപരമായ പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. ചൈനീസ് അതിക്രമണങ്ങൾ തടയാൻ ഫിംഗർ 2, ഫിംഗർ 3 മേഖലകളിലെ സൈനിക ബലം ശക്തിപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.