ETV Bharat / bharat

പ്ലാസ്റ്റിക്ക് നിരോധനത്തിൽ മാത്യകയായി കൊൽക്കത്തയിലെ ബംഗൂർ അവന്യു

ബംഗൂർ അവന്യൂവിൽ താമസിക്കുന്ന ആളുകൾ ഒറ്റ-ഉപയോഗ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല. പകരം അവർ പേപ്പർ പാക്കറ്റുകളും ബാഗുകളും ഉപയോഗിക്കുന്നു. അവർ നിയമങ്ങൾ അനുസരിക്കുന്നു.

author img

By

Published : Feb 6, 2020, 8:09 AM IST

Updated : Feb 6, 2020, 10:49 AM IST

Single use plastic  Bangar Avenue  ബംഗൂർ അവന്യു  പ്ലാസ്റ്റിക്ക് നിരോധനത്തിൽ മാത്യകയായി കൊൽക്കത്തയിലെ ബംഗൂർ അവന്യു  ഒറ്റ ഉപയോഗ പ്ലാസ്റ്റിക്  Kolkata's Bangar Avenue leads the way in eliminating single use plastic
ബംഗൂർ അവന്യു

കൊൽക്കത്ത: ലോകം വളരുകയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഒപ്പം കാലാവസ്ഥയും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇന്നത്തെ ഏറ്റവും വലിയ ആശങ്കകളാണ്. ആഗോളതാപനത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് ഒറ്റ ഉപയോഗ പ്ലാസ്റ്റിക്. ഇന്ത്യൻ സർക്കാരും സംസ്ഥാന സർക്കാരുകളും 'ഒറ്റ ഉപയോഗ പ്ലാസ്റ്റിക്' നിരോധിച്ചിട്ടുണ്ടെങ്കിലും യഥാർഥ ചിത്രം കുറച്ച് വ്യത്യസ്തമാണ്. കൊൽക്കത്ത നഗരത്തെ മൂടിയിരിക്കുന്ന വിപത്തുകളിൽ പ്രധാനിയാണ് ഒറ്റ ഉപയോഗ പ്ലാസ്റ്റിക്. എന്നാൽ ബംഗൂർ അവന്യൂ പോലെ ചില വേറിട്ട ചിത്രങ്ങളുമുണ്ട് ഇവിടെ. ബംഗൂർ അവന്യൂവിൽ താമസിക്കുന്ന ആളുകൾ ഒറ്റ-തവണഉപയോഗ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല. പകരം അവർ പേപ്പർ പാക്കറ്റുകളും ബാഗുകളും ഉപയോഗിക്കുന്നു. അവർ നിയമങ്ങൾ അനുസരിക്കുന്നു.

പ്ലാസ്റ്റിക്ക് നിരോധനത്തിൽ മാത്യകയായി കൊൽക്കത്തയിലെ ബംഗൂർ അവന്യു

സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്‍റെ പ്രഭവകേന്ദ്രമാണ് കൊൽക്കത്തയിലെ സൂപ്പർമാർക്കറ്റുകൾ. എന്നാൽ ബംഗൂർ സൂപ്പർമാർക്കറ്റിലേക്ക് പോയാൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക്ക് കണ്ടെത്താനാവില്ല. തെരുവിലെ കച്ചവടക്കാർ വരെ എല്ലാവരും പേപ്പർ പാക്കറ്റുകളും ബാഗുകളും ഉപയോഗിക്കുന്നു.

ഒറ്റ-തവണഉപയോഗ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം തടയാൻ മുൻകൈ എടുത്തവരിൽ പ്രധാനിയാണ് ബംഗൂർ അവന്യൂവിലെ മുൻ കൗൺസിലർ മ്രിഗങ്ക് ഭട്ടാചാര്യ. അദ്ദേഹം അധികാരത്തിലിരുന്നപ്പോൾ ബോർഡ് അംഗങ്ങളിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. എന്നാൽ പ്രദേശവാസികളെ ബോധവാന്മാരാക്കാനുള്ള പ്രചാരണം അദ്ദേഹം ആരംഭിച്ചു. പ്രദേശത്തെ എല്ലാ വീടുകളും അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു.

പ്ലാസ്റ്റിക് എത്രത്തോളം ദോഷകരമാണെന്ന് നാട്ടുകാർക്ക് മനസ്സിലാക്കി കൊടുത്തതിൽ ഒരു വലിയ പങ്ക് അദ്ദേഹം വഹിച്ചു. തന്‍റെ പ്രദേശത്തെ ഒരു കടക്കാരനും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. തുടക്കത്തിൽ, ആളുകൾ അദ്ദേഹത്തിന്‍റെ അഭ്യർഥന മാനിച്ചില്ല. പക്ഷേ പ്രതീക്ഷ കൈവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പ്ലാസ്റ്റിക് ഉപയോഗം തടയാൻ അദ്ദേഹം മറ്റൊരു മാർഗം സ്വീകരിച്ചു. പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ നൽകേണ്ടിവരുമെന്ന് അദ്ദേഹം കടയുടമകൾക്കിടയിൽ സന്ദേശം പ്രചരിപ്പിച്ചു. ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഉത്പാദനം സർക്കാർ നിർത്തണമെന്നും അല്ലാത്തപക്ഷം ആളുകൾ മാറില്ലെന്നും മ്രിഗങ്ക് പറഞ്ഞു.

Intro:Body:

Plastic Story for February 06

Conclusion:
Last Updated : Feb 6, 2020, 10:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.