ന്യൂ ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് തീർപ്പാക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ 'ചൗകിദാർ ചോർ ഹേ' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. 'ചൗകീദാർ ചോർ ഹേ' എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്ന രാഹുലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക് കേൾക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. അതേ സമയം, നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിർദേശിച്ചിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം ഇന്ന് പരിഗണിക്കുന്നത്.
'ചൗകിദാർ ചോർ ഹേ' വിവാദം: മാപ്പ് പറഞ്ഞുള്ള സത്യവാങ്മൂലം ഇന്ന് പരിഗണിക്കും - ബിജെപി എംപി മീനാക്ഷി ലേഖി
റഫാൽ കേസിൽ 'ചൗകിദാർ ചോർ ഹേ' എന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമർശത്തിൽ നേരത്തേ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു