ഹൈദരാബാദ്: ബംഗ്ലാദേശിൽ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് കുടുംബാംഗങ്ങള്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. ടിപ്പലവാലസയിലെ എട്ട് മത്സ്യത്തൊഴിലാളികളാണ് ബംഗ്ലാദേശ് ജയിലില്‍ ഉള്ളത്. വാസുപള്ളി രാമു, റെയ്തി രാമു, വാസുപള്ളി അപർണ, നരസിംഹ, റെയ്തി അപ്പാന, പോളയ്യ, വാസുപള്ളി ദാനയ എന്നീ ഏഴ് മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നും പത്ത് ദിവസം മുമ്പ് 'അമൃത'യെന്ന ബോട്ടിൽ പോയ മത്സ്യത്തൊഴിലാളികൾ വഴി മാറി ബംഗ്ലാദേശ് സമുദ്രാതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു.
ബംഗ്ലാദേശില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കണമെന്ന് കുടുംബങ്ങള്‍
മത്സ്യത്തൊഴിലാളികള്‍ വഴി മാറി ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു.

Conclusion: