സിയോൾ: വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ കൊറിയൻ ആഭ്യന്തര പ്രശ്നങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്താതെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. യോഗത്തിൽ നേതാവ് അധ്യക്ഷത വഹിക്കുകയും രാസ വ്യവസായം വികസിപ്പിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തുവെങ്കിലും മറ്റുകാര്യങ്ങളിൽ മൗനം പാലിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയിൽ നിന്ന് അയച്ച പ്യോങ്‌യാങ് വിരുദ്ധ പ്രചാരണ ലഘുലേഖകൾക്ക് മറുപടിയായി കൊറിയൻ ഇന്‍റര്‍ ലൈസൻസ് ഓഫീസ് നിർത്തലാക്കുമെന്ന് യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നാല് വിഷയങ്ങൾ അജണ്ടയിലുണ്ടായിരുന്നുവെങ്കിലും ലഘുലേഖ പ്രശ്നം അതിൽ ഉൾപെടുന്നില്ലന്ന് പ്യോങ്‌യാങിന്‍റെ സർക്കാർ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ (കെസിഎൻഎ) റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്‍റെ സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ഉണ്ടാകുന്ന നിർണായകമായ ചില വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി കെസിഎൻഎ പറഞ്ഞു. രാജ്യത്തിന്‍റെ രാസ വ്യവസായം വികസിപ്പിക്കുന്നതിൽ ഉണ്ടാകുന്ന ചില അടിയന്തര പ്രശ്നങ്ങളാണ് ആദ്യ അജണ്ട ഇനങ്ങൾ എന്ന നിലയിൽ ചർച്ച ചെയ്തത് എന്നും കെസിഎൻഎ പറഞ്ഞു. തന്‍റെ 2019 പുതുവത്സര ദിന പ്രസംഗത്തിൽ സി 1 രാസ വ്യവസായം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് കിം ആവശ്യപ്പെട്ടിരുന്നു.
പ്യോങ്‌യാങ്ങിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കൂടുതൽ വീടുകൾ നിർമ്മിക്കാൻ ഉത്തരവിട്ടതായും കെസിഎൻഎ പറഞ്ഞു. അതിർത്തിയിലെ പിരിമുറുക്കങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2018 ഉച്ചകോടി കരാറുകളും സൈനിക ഉടമ്പടിയും ഒപ്പുവച്ചത്. എന്നാൽ പ്യോങ്‌യാങും വാഷിംഗ്ടണും തമ്മിലുള്ള ആണവവൽക്കരണ ചർച്ചകളിലെ പ്രതിസന്ധിക്കിടയിലും അവരുടെ നേതാക്കൾ തമ്മിലുള്ള പല കരാറുകളും നടപ്പാക്കിയിട്ടില്ല.