ETV Bharat / bharat

സൗദി ആശുപത്രിയിലെ കേരള നഴ്‌സിന് കൊറോണ വൈറസ്‌ ബാധ - corona virus

ചൈനയിൽ നിന്ന് മടങ്ങിയെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസർമാരെ അറിയിക്കണമെന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

Kerala nurse at Saudi hospital tests positive for coronavirus  സൗദി ആശുപത്രിയിലെ കേരള നഴ്‌സിന് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു  corona virus  corona virus kerala
സൗദി ആശുപത്രിയിലെ കേരള നഴ്‌സിന് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു
author img

By

Published : Jan 24, 2020, 3:29 AM IST

ന്യൂഡൽഹി : സൗദി അറേബ്യയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുരിതബാധിതയായ നഴ്‌സ് അസീർ ദേശീയ ആശുപത്രിയിൽ ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്‌തു. ഖാമിസ് മുഷൈത്തിലെ അൽ ഹയാത്ത് ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെക്കുറിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി നേരത്തെ സംസാരിച്ചിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. കൊറോണ വൈറസ് ഭീഷണി മൂലം ഇവർക്ക് സഞ്ചരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി മാനേജ്‌മെന്‍റുമായും സൗദി വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിരിരുന്നു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു .

  • Dr Tarik Al Azraqi, Chairman, Scientific Regional Infection Control Committee, Aseer Region, has confirmed that d Indian Nurse being treated at Aseer National Hospital is suffering from MERS-CoV & not 2019-NCoV (Wuhan). We request everyone to refrain from sharing incorrect info.

    — India in Jeddah (@CGIJeddah) January 23, 2020 " class="align-text-top noRightClick twitterSection" data=" ">

വൈറസ് ബാധിതർക്ക് വിദഗ്‌ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസർമാരെ അറിയിക്കണമെന്നും സംസ്ഥാനത്തെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നാല് വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കേരള ആരോഗ്യമന്ത്രി കെ കെ ശൈലജയും കേന്ദ്രത്തോട് ആവശ്യപെട്ടു. 17 പേരാണ് നിലവിൽ ചൈനയിൽ വൈറസ്‌ ബാധ മൂലം മരിച്ചത്. ഇവിടെ പൊതുഗതാഗതം സൗകര്യങ്ങളെല്ലാം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. 60 വിമാനങ്ങളിൽ നിന്നായി 12,828 യാത്രക്കാരെ ജനുവരി 22 വരെ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്ത് ഇതുവരെ രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.