അമരാവതി: രാജ്യങ്ങൾ കടന്നുള്ള പ്രണയവും വിവാഹവും പുതുമയല്ല. എന്നാല്‍ അതില്‍ ബന്ധുക്കളുടെ എതിർപ്പുണ്ടെങ്കില്‍ പ്രണയം പലപ്പോഴും വിവാഹത്തിലേക്കെത്താറില്ല. തിരുവനന്തപുരം സ്വദേശിയായ മലയാളി യുവതിയും ആന്ധ്രാ സ്വദേശിയായ യുവാവും പ്രണയത്തിലായപ്പോഴും വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. എന്നാല്‍ കലാമോലു ഗ്രാമത്തിൽ വച്ച് വിവാഹിതരായ പ്രവീൺ കുമാറും ഹിമയും പൊലീസ് സംരക്ഷണം തേടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹ ബന്ധത്തിനെ എതിർത്തതിനാലാണ് നവദമ്പതികൾ പൊലീസിൽ സംരക്ഷണം തേടിയത്.
അതേ സമയം, മകളെ കാണ്മാനില്ല എന്ന പേരിൽ രക്ഷകർത്താക്കൾ തിരുവണ്ണാമലൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, തിരുവണ്ണാമലൈ പൊലീസ് സബ് ഇൻസ്‌പെക്‌ടറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നുസ്‌വിദ് പൊലീസ് സ്റ്റേഷനിലെത്തി ദമ്പതികളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ചു.