ന്യൂഡല്‍ഹി: രാജ്യത്തെല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ഇന്ത്യക്കാര്‍ക്കും അതിന് അവകാശമുണ്ട്. എല്ലാ ജനങ്ങളും കൊറോണ വൈറസിനാല്‍ ബുദ്ധിമുട്ടിയെന്നും ആയതിനാല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രണ്ട് ഫ്‌ളൈ ഓവറുകള്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ബിഹാറില്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയില്‍ ബിജെപി സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്‌ദാനം നല്‍കിയിരുന്നു. വാക്‌സിന്‍ ലഭ്യമായാല്‍ കൊവിഡ് ഇമ്മ്യൂണൈസേഷന്‍ പദ്ധതിയുടെ കീഴില്‍ മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.