ETV Bharat / bharat

ഛത്തീസ്‌ഗഡിലെ കഡ്ഖോര പ്രദേശം ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചു

കഡ്ഖോര പ്രദേശത്ത് മാത്രമായി ഒമ്പത് കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

Chhattisgarh coronavirus  COVID-19  Coronavirus  coronavirus hotspot  കഡ്ഖോര  ചത്തീസ്‌ഗഢ്  റായ്‌പൂർ  കൊവിഡ് 19  കൊവിഡ്  കൊറോണ  കൊറോണ വൈറസ്  ലോക്‌ഡൗൺ  ജമാഅത്ത് സമ്മേളനം  റായ്‌പൂർ എയിംസ്
ചത്തീസ്‌ഗഢിലെ കഡ്ഖോര പ്രദേശം ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചു
author img

By

Published : Apr 10, 2020, 8:25 AM IST

റായ്‌പൂർ : ഏഴ് കൊവിഡ് കേസുകൾകൂടി സ്ഥിരീകരിച്ചതോടെ ഛത്തീസ്‌ഗഡിലെ കൊവിഡ് കേസുകളുടെ എണ്ണം 18 ആയി. കോർബ ജില്ലയിൽ സ്ഥിരീകരിച്ച പത്ത് രോഗബാധിതരിൽ ഒമ്പത് പേരും തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതേ സമയം കഡ്ഖോര പ്രദേശം സംസ്ഥാന സർക്കാർ കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കഡ്ഖോരയിൽ മാത്രം ഒമ്പത് കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 16 ജമാഅത്ത് അംഗങ്ങൾ താമസിക്കുന്ന പ്രദേശം കൂടിയാണ് കഡ്ഖോര.

അതേ സമയം രോഗം സ്ഥിരീകരിച്ച ഏഴ് പേരെയും റായ്‌പൂർ എയിംസിലേക്ക് മാറ്റി. നിസാമുദ്ദീൻ അടക്കമുള്ള സ്ഥലങ്ങളിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത 50ഓളം ജമാഅത്ത് അംഗങ്ങൾ ക്വറന്‍റൈനിലാണ്. അതേ സമയം 3000ത്തോളം പേരാണ് സംസ്ഥാനത്ത് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്‍റൈനിലുള്ളതെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.