ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞു കൊണ്ടുള്ള കേന്ദ്ര സർക്കാർ പ്രമേയം ലോക്സഭ പാസാക്കി. നിലവിലെ ജമ്മു-കശ്മീർ സംസ്ഥാനം ഇല്ലാതാക്കി ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണവും ലോക്സഭയിൽ പാസായി. 370-ാം വകുപ്പ് എടുത്തു കളഞ്ഞു കൊണ്ടുള്ള പ്രമേയത്തെ 424 അംഗ ലോക്സഭയിൽ 351 പേർ അനുകൂലിച്ചു. 72 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഒരാൾ വിട്ടുനിന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണത്തെ 434 അംഗ സഭയിൽ 367 പേർ പിന്തുണച്ചു. 67 പേർ എതിർത്തു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് 370. ഇതോടൊപ്പം ജമ്മു കശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന 35എ വകുപ്പും റദ്ദായി.
ജമ്മു-കശ്മീർ വിഭജിക്കുന്നതിനൊപ്പം ലോക്സഭ, നിയമസഭ മണ്ഡലാതിർത്തി പുനർനിർണയം നടക്കും. അതിനനുസരിച്ചാണ് ഇനി തെരഞ്ഞെടുപ്പ്. ഈ നടപടികൾ പൂർത്തിയാവുന്നതുവരെ തെരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുപോകും. ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു-കശ്മീർ.
ജമ്മു കശ്മീരിനായി നിയമങ്ങൾ നിർമിക്കാൻ പാർലമെന്‍റിന് അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കവെ ലോക്സഭയില്‍ പറഞ്ഞു. ജമ്മുകശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ഈ മേഖലയ്ക്ക് വേണ്ടി ജീവൻ നല്‍കാൻ തയ്യാറാണെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. പാക് അധിനിവേശ കശ്മീരും അക്സായ് ചൈനും ഉൾപ്പെടുന്നതാണ് ജമ്മുകശ്മീരിന്‍റെ അതിർത്തിയെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോൺഗ്രസിന്‍റെ പ്രതികരണം കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണെന്നും ഷാ പാർലമെന്‍റില്‍ പറഞ്ഞു.
നിയമങ്ങൾ തെറ്റിച്ച് ഒറ്റ രാത്രികൊണ്ട് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയെന്ന കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയുടെ വിമർശനത്തിനും ഷാ മറുപടി പറഞ്ഞു. കശ്മീർ ആഭ്യന്തര വിഷയമാണോ എന്നഅധിർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് യുഎൻ ഇടപെടലാണോ കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഇത് ഭരണ ഘടനാ ദുരന്തമാണെന്നും രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിന് കനത്ത തിരിച്ചടിയാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.
ജമ്മുകശ്മീര്‍ വിഭജനം പൂര്‍ണം; ബില്ല് ലോക്സഭയും പാസാക്കി - article 370
370-ാം വകുപ്പ് എടുത്തു കളഞ്ഞു കൊണ്ടുള്ള പ്രമേയത്തെ 424 അംഗ ലോക്സഭയിൽ 351 പേർ അനുകൂലിച്ചു. 72 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഒരാൾ വിട്ടുനിന്നു
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞു കൊണ്ടുള്ള കേന്ദ്ര സർക്കാർ പ്രമേയം ലോക്സഭ പാസാക്കി. നിലവിലെ ജമ്മു-കശ്മീർ സംസ്ഥാനം ഇല്ലാതാക്കി ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണവും ലോക്സഭയിൽ പാസായി. 370-ാം വകുപ്പ് എടുത്തു കളഞ്ഞു കൊണ്ടുള്ള പ്രമേയത്തെ 424 അംഗ ലോക്സഭയിൽ 351 പേർ അനുകൂലിച്ചു. 72 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഒരാൾ വിട്ടുനിന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണത്തെ 434 അംഗ സഭയിൽ 367 പേർ പിന്തുണച്ചു. 67 പേർ എതിർത്തു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് 370. ഇതോടൊപ്പം ജമ്മു കശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന 35എ വകുപ്പും റദ്ദായി.
ജമ്മു-കശ്മീർ വിഭജിക്കുന്നതിനൊപ്പം ലോക്സഭ, നിയമസഭ മണ്ഡലാതിർത്തി പുനർനിർണയം നടക്കും. അതിനനുസരിച്ചാണ് ഇനി തെരഞ്ഞെടുപ്പ്. ഈ നടപടികൾ പൂർത്തിയാവുന്നതുവരെ തെരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുപോകും. ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു-കശ്മീർ.
ജമ്മു കശ്മീരിനായി നിയമങ്ങൾ നിർമിക്കാൻ പാർലമെന്‍റിന് അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കവെ ലോക്സഭയില്‍ പറഞ്ഞു. ജമ്മുകശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ഈ മേഖലയ്ക്ക് വേണ്ടി ജീവൻ നല്‍കാൻ തയ്യാറാണെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. പാക് അധിനിവേശ കശ്മീരും അക്സായ് ചൈനും ഉൾപ്പെടുന്നതാണ് ജമ്മുകശ്മീരിന്‍റെ അതിർത്തിയെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോൺഗ്രസിന്‍റെ പ്രതികരണം കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണെന്നും ഷാ പാർലമെന്‍റില്‍ പറഞ്ഞു.
നിയമങ്ങൾ തെറ്റിച്ച് ഒറ്റ രാത്രികൊണ്ട് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയെന്ന കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയുടെ വിമർശനത്തിനും ഷാ മറുപടി പറഞ്ഞു. കശ്മീർ ആഭ്യന്തര വിഷയമാണോ എന്നഅധിർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് യുഎൻ ഇടപെടലാണോ കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഇത് ഭരണ ഘടനാ ദുരന്തമാണെന്നും രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിന് കനത്ത തിരിച്ചടിയാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.
പാക് അധീന കാശ്മീരിന് വേണ്ടി മരിക്കാനും തയ്യാർ: അമിത് ഷാ
ന്യഡല്‍ഹി: ജമ്മു കശ്മീരിനായി നിയമങ്ങൾ നിർമ്മിക്കാൻ പാർലമെന്‍റിന് അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകാശ്മീർ വിഭജന ബില്ലും 370-ാം അനുച്ഛേദം പിൻവലിക്കാനുള്ള പ്രമേയവും ലോക്സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബില്ലിൻമേല്‍ ലോക്സഭയില്‍ ചർച്ച തുടരുകയാണ്. ജമ്മുകശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ഈ മേഖലയ്ക്ക് വേണ്ടി ജീവൻ നല്‍കാൻ തയ്യാറാണെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. പാക് അധിനിവേശ കശ്മീരും അക്സായ് ചൈനും ഉൾപ്പെടുന്നതാണ് ജമ്മുകശ്മീരിന്‍റെ അതിർത്തിയെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോൺഗ്രസിന്‍റെ പ്രതികരണം കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണെന്നും ഷാ പാർലമെന്‍റില്‍ പറഞ്ഞു. നിയമങ്ങൾ തെറ്റിച്ച് ഒറ്റ രാത്രികൊണ്ട് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയെന്ന കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയുടെ വിമർശനത്തിനും ഷാ മറുപടി പറഞ്ഞു. കശ്മീർ ആഭ്യന്തര വിഷയമാണോ എന്നഅധിർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് യുഎൻ ഇടപെടലാണോ കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഇത് ഭരണ ഘടനാ ദുരന്തമാണെന്നും രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിന് കനത്ത തിരിച്ചടിയാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ വലിയ പ്രതിഷേധത്തിനിടെ, രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നു.
Conclusion:
TAGGED:
article 370