മുംബൈ: 2011ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ ത്വയിബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയയാണ് 'ലെറ്റ് മീ സേ ഇറ്റ് നൗ' എന്ന തന്‍റെ പുസ്തകത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആക്രമണത്തില്‍ ഇന്ത്യ ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്‌മല്‍ കസബിനെ സമീർ ദിനേശ് ചൗധരി എന്ന പേരില്‍ ഹിന്ദുവാക്കി ചിത്രീകരിക്കാന്‍ ലഷ്കർ ഇ ത്വയിബ ശ്രമിച്ചിരുന്നുവെന്നും ഇതിനായി കസബിന്‍റെ കൈത്തണ്ടയിൽ ചുവന്ന നൂല്‍ കെട്ടിയിരുന്നുവെന്നും രാകേഷ് മരിയ പുസ്‌കത്തില്‍ പറയുന്നു.തീവ്രവാദികളുടെ ശ്രമം ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മുംബൈയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും പത്രങ്ങളിൽ വരേണ്ടിയിരുന്നത്. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം കസബിന്‍റെ ബെംഗളുരുള്ള കുടുംബത്തെയും അയൽവാസികളെയും പറ്റി വാർത്തകൾ കൊടുക്കേണ്ടി വന്നേനെ. എന്നാൽ ആ പദ്ധതി നടപ്പായില്ലെന്നും മരിയ പറയുന്നു.
ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ മുംബൈയിലെത്തിയ തീവ്രവാദികള്‍ കൈവശം വച്ചിരുന്നതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2011 നവംബര്‍ 21 ന് നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സേന ജീവനോടെ പിടിച്ച കസബിനെ 2012 നവംബര്‍ 12 ന് തൂക്കിക്കൊന്നിരുന്നു.