ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി 918 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,923 ആയി. 11 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 191 ആയി. ഇതുവരെ 7,287 പേർ രോഗമുക്തമായി ആശുപത്രി വിട്ടെന്നും 4,441 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ബെംഗളുരുവിൽ 596 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ നഗരത്തിൽ 84 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
കർണാടകയിൽ 918 പേർക്ക് കൂടി കൊവിഡ് - കർണാടക കൊവിഡ് കണക്ക്
കർണാടകയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 11,923 ആയി