ബംഗളൂരു: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കാൻ തീരുമാനമായിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് എംപിമാർ, എംഎൽഎമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തടങ്ങിയവരുമായുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുകയാണ്. അഭിപ്രായ സമന്വയത്തിലൂടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളുകയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രീ – യൂണിവേഴ്സിറ്റി, 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോയി അദ്ധ്യാപകരെ കാണാനുള്ള അനുമതി സെപ്തംബര്‍ 20 ന് പിൻവലിച്ചിരുന്നു. കൊവിഡ് വ്യാപനം വർദ്ധിച്ചിരിക്കെ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നത് സുരക്ഷിതമല്ലെന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അനുമതി പിൻവലിക്കപ്പെട്ടത്.
സ്കൂൾ തുറക്കൽ തീരുമാനമായില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ - കൊവിഡ് 19
സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് എംപിമാർ, എംഎൽഎമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തടങ്ങിയവരുമായുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുകയാണ്.