ബെംഗളൂരു: ബർഗി കോളനിയിലെ ജനവാസ പ്രദേശത്ത് എത്തി ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി വനത്തിൽ വിട്ടു. വഴിതെറ്റി വന്ന പുള്ളിപ്പുലി ഒരു വീട്ടിലേക്ക് കയറി നായയെ കൊല്ലാൻ ശ്രമിച്ചിരുന്നു.
പുള്ളിപ്പുലിയിറങ്ങിയതായി അറിഞ്ഞപ്പോൾ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പുള്ളിപ്പുലിയെ കെണിയിൽ ആക്കുകയും ചെയ്തു. തുടർന്ന് പുള്ളിപ്പുലിയെ ബന്ദിപ്പൂർ ടൈഗർ റിസർവ് നാഷണൽ പാർക്കിൽ വിട്ടു. പുള്ളിപ്പുലി മടങ്ങിയെത്താൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു