ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോടാണ് പരിശോധനക്ക് വിധേയരാവാന്‍ നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ഒരാഴ്‌ചത്തെ യാത്രാവിവരങ്ങളും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ചതോടെ മണിപ്പാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മകളും. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്ന് ഞായറാഴ്‌ചയാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തത്. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്‍റൈയിനില്‍ പോകാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.