ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കൊവിഡ് മുക്തനായി. ആഗസ്റ്റ് നാലിനാണ് പനിയെ തുടർന്ന് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന ആന്‍റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ നേതൃത്വത്തില്‍ സിദ്ധരാമയ്യ ചികിത്സയിലായിരുന്നുവെന്നും കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടതായും മണിപ്പാല്‍ ആശുപത്രി ചെയർമാൻ ഡോ.സുധർശൻ ബല്ലാല്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഹോം ക്വാറന്‍റൈനില്‍ അദ്ദേഹം തുടരുമെന്നും ഡോക്ടർ അറിയിച്ചു.
കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ നേതൃത്വത്തില്‍ സിദ്ധരാമയ്യ ചികിത്സയിലായിരുന്നുവെന്നും കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടതായും മണിപ്പാല്‍ ആശുപത്രി ചെയർമാൻ ഡോ.സുധർശൻ ബല്ലാല്‍ അറിയിച്ചു.