ബംഗളൂരു: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് മെയ് മൂന്ന് വരെ ലോക്‌ഡൗണ്‍ നീട്ടിയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാഗതം ചെയ്‌ത് കർണാടക സര്‍ക്കാര്‍. കൊവിഡ് അധിക മേഖലയായി കണക്കാക്കുന്ന പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധിയെ തുരത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
ഏപ്രില്‍ 20 വരെ നിയന്ത്രണം കര്‍ശനമാക്കും. സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തും അതിഥിത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കാര്‍ഷിക പ്രവര്‍ത്തികള്‍ മുടക്കില്ലാതെ മുന്നോട്ട് പോകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് ആരോഗ്യ സംരക്ഷണ മേഖലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.