ETV Bharat / bharat

കാണ്‍പൂര്‍ വെടിവെപ്പ്; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വെടിവെപ്പ് കേസിലെ മുഖ്യപ്രതിയായ വികാസ് ദുബെയുമായി ബന്ധമുണ്ടെന്ന് കരുതുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്

author img

By

Published : Jul 6, 2020, 12:34 PM IST

Vikas Dubey  Kanpur encounter  കാണ്‍പൂര്‍ വെടിവെപ്പ്  സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കും മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ക്കും സസ്പെന്‍ഷന്‍  Kanpur encounter  One sub-inspector, three constables suspended  ക്രൈം ന്യൂസ്  യുപി ക്രൈം ന്യൂസ്
കാണ്‍പൂര്‍ വെടിവെപ്പ്; സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കും മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ക്കും സസ്പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പട്ട് ഒരു സബ്‌ ഇന്‍സ്‌പെക്‌ടറും 3 കോണ്‍സ്റ്റബിള്‍മാര്‍ക്കും സസ്പെന്‍ഷന്‍. കുറ്റവാളിയായ വികാസ് ദുബൈയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ കോളുകളില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. വികാസ് ദുബെയുടെ കൂട്ടാളികള്‍ നടത്തിയ ആക്രമണത്തില്‍ ഡിഎസ്‌പി അടക്കം എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം 60ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടി ദിക്രു ഗ്രാമത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം.

ഇയാളുടെ ഒളിത്താവളത്തിന് സമീപമെത്തിയ പൊലീസുകാരുടെ നേരെ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഡിഎസ്‌പി ദേവേന്ദ്ര മിശ്രയും 3 സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരും നാല് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയായിരുന്നു. സാധാരണക്കാരനുള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ബില്‍ഹോറിലെ സര്‍ക്കിള്‍ ഓഫീസറാണ് ദേവന്ദ്ര കുമാര്‍ മിശ്ര. ശിവരാജ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ മഹേഷ് ചന്ദ്ര യാദവ്, സബ്‌ ഇന്‍സ്‌പെക്‌ടര്‍ നെബുലാല്‍, മന്ദാന സ്റ്റേഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനൂപ് സിങ്, ചോബായൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുല്‍ത്താന്‍ സിങ്, രാഹുല്‍, ബബ്‌ലു, ജിതേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.