മുംബൈ: കങ്കണ റണൗട്ടിനോട് മാപ്പ് പറയില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് . അവർ മഹാരാഷ്ട്രയോടാണ് ആദ്യം മാപ്പ് പറയേണ്ടത്. അവർ മാപ്പ് പറയുമ്പോൾ ഞാൻ ക്ഷമ പറയുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി. മുംബൈയെ മിനി പാകിസ്ഥാൻ എന്ന് വിളിച്ച അവർക്ക് അഹമ്മദാബാദിനെക്കുറിച്ച് പറയാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശിവസേന എം.പി സഞ്ജയ് റൗത്ത് തന്നെ ഭീക്ഷണിപ്പെടുത്തുകയാണെന്ന് കങ്കണ ആരോപിച്ചിരുന്നു. മുംബൈ ഒരു മിനി പാകിസ്ഥാൻ പോലെയാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കങ്കണക്ക് മുംബൈ നിരവധി അവസരങ്ങള്‍ നല്‍കി ഇതിന് പകരമായി അവര്‍ മുംബൈയെയും മുംബൈ പൊലീസിനെയും ലോകത്തിന് മുന്നില്‍ അപമാനിച്ചെന്ന് സഞ്ജയ് റൗത്ത് കങ്കണക്ക് മറുപടിയായി പറഞ്ഞിരുന്നു.