ബെംഗളൂരു: പോത്തോട്ട മത്സരത്തിലൂടെ ആഗോള ശ്രദ്ധ നേടിയ കര്‍ണാടകയിലെ മംഗളൂരു സ്വദേശി ശ്രീനിവാസ ഗൗഡ നാളെ നടത്താനിരുന്ന കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. നാളെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രത്തില്‍ നടത്താനിരുന്ന കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കുമെന്ന് ഉറപ്പില്ലെന്നും എന്നാല്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ശ്രീനിവാസ അറിയിച്ചു. കമ്പള അക്കാദമി അധികൃതരുമായി കൂടിയാലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിവിധ കമ്പളയോട്ട മത്സരങ്ങളിൽ പങ്കെടുത്തതിനാല്‍ വിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ശ്രീനിവാസയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്‌ച അദ്ദേഹം ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു നേരത്തെ അറിയിച്ചിരുന്നു.
കമ്പളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്തേക്കില്ല
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിവിധ കമ്പളയോട്ട മത്സരങ്ങളിൽ പങ്കെടുത്തതിനാല്‍ വിശ്രമം ആവശ്യമാണെന്ന് ശ്രീനിവാസ ഗൗഡ