ഭോപ്പാൽ: കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. തനിക്കാരുമായും പ്രശ്നങ്ങളില്ല. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജിനോട് പോലും തനിക്ക് ദേഷ്യമില്ല പിന്നെന്തിനാണ് സിന്ധ്യയോട് ദേഷ്യപ്പെടുന്നതെന്ന് കമല്‍നാഥ് മാധ്യമപ്രവർത്തകരോട് ചോദിച്ചു . പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറച്ചുനാൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാറിനെതിരെ കര്‍ഷകരെ തെരുവില്‍ അണിനിരത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിന്ധ്യ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നും ആരോപിച്ചിരുന്നു. കർഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും സിന്ധ്യ വിമര്‍ശിച്ചിരുന്നു.