ഭോപാല്‍: ഇറക്കുമതി തീരുവ കുറച്ച് ചൈനീസ് കമ്പനികളെ ബിജെപി സർക്കാർ സഹായിക്കുന്നുവെന്ന ആരോപണവുമായി കമൽ നാഥ് രംഗത്ത്. ഇതുസംബന്ധിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് വിഷ്ണു ദത്ത് ശർമ , വി.ഡി ശർമ്മ എന്നിവർക്ക് കമല്‍നാഥ് ലീഗൽ നോട്ടീസ് അയച്ചു. കമൽനാഥിനെതിരെ തെറ്റായ പരാമർശങ്ങൾ നടത്തിയതിനും നോട്ടീസിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി വേണമെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നു.
2004 മുതൽ 2009 വരെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് കമൽ നാഥ് എടുത്ത തീരുമാനങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായിരുന്നു. കമൽ നാഥ് കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ ചൈനീസ് കമ്പനികൾക്ക് തീരുവ കൂടുതലായിരുന്നുവെന്നും കമൽ നാഥിന്‍റെ അഭിഭാഷകൻ പറഞ്ഞു. 2020 ജൂൺ 26, 27 തീയതികളിൽ കമൽ നാഥിനെതിരെ ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ മാധ്യമങ്ങളിൽ വന്നതാണെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്പനികളിൽനിന്ന് അനധികൃതമായി പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് കൈമാറിയതായി ബിജെപി നേതാക്കൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചിന്ദ്വാര ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കായി കമൽ നാഥ് ചൈനീസ് കമ്പനികളിൽ നിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് കമൽ നാഥ് പറഞ്ഞു.