ETV Bharat / bharat

സ്‌ത്രീ വിരുദ്ധ പരാമര്‍ശം; വിശദീകരണവുമായി കോൺഗ്രസ് നേതാവ് കമല്‍ നാഥ്

പരാമര്‍ശം ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കമല്‍ നാഥ് വ്യക്തമാക്കി.

Kamal Nath doesn't insult anyone,  സ്‌ത്രീ വിരുദ്ധ പരാമര്‍ശം  Kamal Nath  Ex-CM clarifies 'item' jibe  Madhya Pradesh
സ്‌ത്രീ വിരുദ്ധ പരാമര്‍ശം; വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്
author img

By

Published : Oct 19, 2020, 7:30 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ വനിതാ മന്ത്രിക്കെതിരെ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് വിശദീകരണവുമായി രംഗത്ത്. പരാമര്‍ശം മൂലം ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കമല്‍ നാഥ് വ്യക്തമാക്കി. താൻ സത്യം മാത്രമേ തുറന്നു കാട്ടാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ദബ്‌റയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മന്ത്രി ഇമാര്‍തി ദേവിയെ ഐറ്റം എന്ന് വിശേഷിപ്പിച്ചത്. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പോലെയല്ല അവര്‍. അവരുടെ പേരെന്താണ്? നിങ്ങള്‍ക്ക് അവരെ നന്നായി അറിയാം. നിങ്ങള്‍ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. എന്തൊരു ഐറ്റമാണ്. ഇതായിരുന്നു കമല്‍നാഥിന്‍റെ വിവാദമായ പ്രസ്‌താവന.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര, ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും കമല്‍ നാഥിനെ നീക്കണമെന്നാവശ്യപ്പെട്ട് ശിവരാജ് സിങ് ചൗഹാന്‍ സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.