ETV Bharat / bharat

ഗോഡ്സെ പരാമർശം; കമൽ ഹാസന്‍റെ നാവരിയണമെന്ന് തമിഴ്നാട് മന്ത്രി - കമൽ ഹസൻ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെ ആണെന്നുമുളള കമൽ ഹസന്‍റെ പ്രസ്താവനയാണ് വിവാദമായത്

ഫയൽചിത്രം
author img

By

Published : May 14, 2019, 7:53 AM IST

ചെന്നൈ: നാഥുറാം ഗോഡ്സെ പരാമർശത്തിൽ കമൽ ഹാസനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മന്ത്രി രജേന്ദ്ര ബാലാജി. കമൽ ഹാസന്‍റെ നാവരിയണമെന്നും ബാലാജി. ഞായറാഴ്ച്ച തമിഴ്നാട്ടിലെ അരവാകുറിച്ചിയിലെ പ്രചാരണത്തിനിടെയാണ് കമല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇത് പറയുന്നതെന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ കമൽഹാസൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെ ആണെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.

കമൽ ഹാസന്‍റെ നാവ് അരിയുകയാണ് വേണ്ടത്. ഇപ്പോൾ അദ്ദേഹം പറയുന്ന എല്ലാം അദ്ദേഹത്തെ തന്നെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ഹിന്ദുക്കളുടെ എണ്ണം കുറവായ ഒരു സ്ഥലത്ത് പോയാണ് ആദ്യത്തെ ഹിന്ദു തീവ്രവാദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്നാൽ ഭീകരതക്ക് മതമില്ലെന്നും എഐഎഡിഎംകെ നേതാവായ രാജേന്ദ്ര ബാലാജി കൂട്ടിച്ചേർത്തു.

മക്കൾ നീതി മയ്യം അധ്യക്ഷന്‍ കമൽ ഹാസന് കൊലയാളിയും ഭീകരവാദിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് ബിജെപിയും പ്രതികരിച്ചു. കൊലയാളിയും തീവ്രവാദിയും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കിൽ ചരിത്രം അറിയണമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

Intro:Body:

https://zeenews.india.com/lok-sabha-general-elections-2019/kamal-haasans-tongue-should-be-chopped-off-tn-minister-rajendra-balaji-2203195.html

കമല്‍ ഹാസന്‍റെ ഗോദ്സെ തീവ്രവാദി പ്രസ്താവന തമിഴ്നാട് മന്ത്രി പ്രതികരണം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.