ETV Bharat / bharat

ശബരിമല വിധി സുപ്രധാനം; നടപ്പിലാക്കണമെന്ന് ജസ്റ്റിസ് നരിമാൻ - വിയോജനവിധിന്യായം

എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നുമുള്ള മുൻ കോടതിവിധി നടപ്പിലാക്കണമെന്നും അഞ്ചംഗബെഞ്ചിന്‍റെ വിധി കളിയാക്കാനുള്ളതല്ലെന്നും നരിമാൻ തുഷാർ മേത്തയോട് പറഞ്ഞു.

സബരിമല വിധി സുപ്രധാനം, കളിയാക്കാതെ നടപ്പിലാക്കണമെന്ന് ജസ്റ്റിസ് നരിമാൻ
author img

By

Published : Nov 15, 2019, 3:12 PM IST

ന്യൂഡൽഹി: ശബരിമല കേസിലെ സുപ്രധാന വിയോജന വിധിന്യായം സർക്കാരുകൾ വായിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ. ശബരിമല സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന് കൈമാറിയതിലുള്ള വിയോജിപ്പ് ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാനും ഡി.വൈ ചന്ദ്രചൂഡും രേഖപ്പെടുത്തിയിരുന്നു.
സർക്കാരിനോട് ശബരിമല കേസുമായി ബന്ധപ്പെട്ട വിയോജനവിധിന്യായം വായിക്കാൻ പറയണമെന്നും അത് വളരെ പ്രാധാന്യമുള്ളതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ നിർദേശിച്ചു. ശബരിമല വിഷയത്തിൽ ഇന്നലെ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് നരിമാൻ, എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നുമുള്ള മുൻ കോടതിവിധി നടപ്പിലാക്കണമെന്നും അഞ്ചംഗബെഞ്ചിന്‍റെ വിധി കളിയാക്കാനുള്ളതല്ലെന്നും തുഷാർ മേത്തയോട് പറഞ്ഞു. കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കാൻ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ ഹർജി പരിഗണിച്ച സമയത്താണ് ജസ്റ്റിസ് നരിമാൻ തന്‍റെ വിയോജിപ്പിനെക്കുറിച്ച് പരാമർശിച്ചത്.

Intro:Body:

https://www.ndtv.com/india-news/centre-must-read-extremely-important-order-on-sabarimala-justice-nariman-2132931

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.