ന്യൂഡല്‍ഹി: കാമ്പസില്‍ വിദ്യാര്‍ഥികളുടെ സംഘം തന്നെ അക്രമാസക്തമായി വളഞ്ഞതായും അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ജെഎന്‍യു വിസി ജഗദീഷ് കുമാര്‍. യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി സ്റ്റാഫും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡും പൊലീസും സിവില്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് രക്ഷപ്പെടുത്തിയതെന്നും വാഹനത്തില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ജനകൂട്ടം അത് തടഞ്ഞെന്നും വിസി പറഞ്ഞു.കാറിന് കേടുപാടുകള്‍ വരുത്തിയെന്നും വിസി ആരോപിക്കുന്നു.
വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലേക്ക് വൈസ് ചാന്‍സലറും മറ്റ് ഉദ്യോഗസ്ഥരും പ്രവേശിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.