ശ്രീനഗർ: ജമ്മു കശ്‌മീരിലെ ചെനബ് വാലിയിൽ റംബാൻ, ഡോഡ ജില്ലകൾ തീവ്രവാദ വിമുക്തമാണെന്ന് ജമ്മു കശ്‌മീർ പൊലീസ്. ചെനബ് വാലിയിൽ മൂന്ന് ജില്ലകളാണ് ഉള്ളത്. ഇതിൽ രണ്ട് ജില്ലകൾ തീവ്രവാദ മുക്തമാണ്. കിഷ്‌ത്വർ ജില്ലയിൽ ചെറിയ തോതിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ജില്ലയെ തീവ്രവാദ മുക്തമാക്കാൻ വേണ്ടതായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഡിഐജി അബ്‌ദുൽ ജബ്ബാർ വ്യക്തമാക്കി. നിലവിൽ ചെനാബ് വാലി ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
റംബാൻ, ഡോഡ ജില്ലകൾ തീവ്രവാദ വിമുക്തമെന്ന് ജമ്മു കശ്‌മീർ പൊലീസ് - റിപ്പബ്ലിക്ക് ദിനം
ചെനബ് വാലിയിലെ കിഷ്‌ത്വർ ജില്ലയിൽ ചെറിയ തോതിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് ഡിഐജി അബ്‌ദുൽ ജബ്ബാർ പറഞ്ഞു.