ETV Bharat / bharat

ജാര്‍ഖണ്ഡില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് ബിജെപി എംപി - കൊവിഡ് 19

ബിജെപി എംപി നിഷികാന്ത് ദുബൈയാണ് ഹേമന്ദ് സോറന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്

Nishikant Dubey  Jharkhand  Hemant Soren  Lockdown  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല; ജാര്‍ഖണ്ഡ് സര്‍ക്കാറിനെതിരെ ബിജെപി എംപി  നിഷികാന്ത് ദുബൈ  കൊവിഡ് 19  ജാര്‍ഖണ്ഡ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല; ജാര്‍ഖണ്ഡ് സര്‍ക്കാറിനെതിരെ ബിജെപി എംപി
author img

By

Published : Apr 25, 2020, 10:13 PM IST

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി നിഷികാന്ത് ദുബൈ. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി നടത്തുന്നില്ലെന്നാണ് എംപിയുടെ വിമര്‍ശനം. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രത്തിന് ഒരു പോലെയാണെന്നും കേന്ദ്രം നിസംഗത പുലര്‍ത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പരമാവധി സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. പകരം കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശം മന്ത്രിമാരടക്കം പാലിക്കുന്നില്ലെന്നും ഇവരുടെ ആളുകളെ ബസില്‍ കയറ്റിവിടുകയാണെന്നും ബിജെപി എംപി കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നുള്ള ധാരണ പോലും മന്ത്രിമാര്‍ക്കില്ലെന്ന് ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ നിഷികാന്ത് ദുബൈ പറയുന്നു. തന്‍റെ മണ്ഡലത്തില്‍ നിന്നുള്ള ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റ് അവശ്യവസ്‌തുക്കളും എത്തിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന് എംപി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.