ETV Bharat / bharat

പതഞ്ജലിയുടെ കൊവിഡ് മരുന്നിന് ജാര്‍ഖണ്ഡില്‍ നിരോധനം - പതഞ്ജലി

ജാര്‍ഖണ്ഡില്‍ 2,294 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 635 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Jharkhand  Yoga Guru Ramdev  COVID-19  Banna Gupta  Jharkhand bans Coronil  Patanjali's Coronil  ജാര്‍ഖണ്ഡ് നിരോധിച്ചു  ജാര്‍ഖണ്ഡ്  കൊറോണില്‍  പതഞ്ജലി  ബാബാ രാം ദേവ്
പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്' ജാര്‍ഖണ്ഡ് നിരോധിച്ചു
author img

By

Published : Jun 27, 2020, 8:13 PM IST

റാഞ്ചി: പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു. ബന്ധപ്പെട്ട അധികാരികൾ മരുന്ന് അംഗീകരിക്കുന്നത് വരെ വില്‍ക്കാൻ പാടില്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. രോഗപ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും സംസ്ഥാനം പാലിക്കുന്നുണ്ട്. പതഞ്ജലി പുറത്തിറക്കിയ കൊവിഡ് പ്രതിരോധ മരുന്ന് കേന്ദ്രസര്‍ക്കാരാണ് അംഗീകരിക്കേണ്ടത്. ജാര്‍ഖണ്ഡിലെ കൊവിഡ് രോഗികളില്‍ ഇത് പരീക്ഷിക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത പറഞ്ഞു.

ജാര്‍ഖണ്ഡില്‍ 2,294 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 635 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,647 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 12 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.